*പുല്ലൂർ എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിമിര രോഗനിർണയ ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.*
പുല്ലൂർ : ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന പുല്ലൂർ എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജില്ലാ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സൗജന്യ തിമിര രോഗനിർണയ ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയ മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പെരിയയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഡി.ജി.രമേഷ് ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് വാർഡ് മെമ്പർ വി.നളിനി അധ്യക്ഷത വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.പി.അശോകൻ, നേത്രരോഗ വിഭാഗം ജില്ലാ കോഡിനേറ്റർ അജിതകുമാരി, എ. കൃഷ്ണൻ, എം.വി.നാരായണൻ, ടി.ബിന്ദു,കെ. വി.രാജൻ എന്നിവർ സംസാരിച്ചു. എച്ച്. ഐ. പി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ :എസ്.അപർണ ക്യാമ്പിന് നേതൃത്വം നൽകി.നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments