Breaking News

*തൂഫാന്‍ ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തി.*

പുറത്തൂര്‍ : മുട്ടനൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൂഫാന്‍ ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസ്സും രക്ഷിതാക്കള്‍ക്കായി ക്വിസ് മത്സരവും നടത്തി.
സ്‌കൂള്‍ പ്രധാന അധ്യാപിക സ്മിത സി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഹുസൈന്‍ പൂതേരിയുടെ അധ്യക്ഷതയില്‍ പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ജുനൈനത്ത് ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. കുഞ്ഞിബാവ, പി.ടി.എ പ്രസിഡന്റ് ജെയ്‌സല്‍, എസ്.എം.സി ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ വാഹിദ്, എം.ടി.എ പ്രസിഡന്റ് ശബ്‌ന, വെല്‍ഫയര്‍ കമ്മിറ്റി ട്രഷറര്‍ നാസര്‍ പൂതേരി, എസ്.ആര്‍ജി കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീഷ് പി.ബി ബോധവല്‍ക്കരണ ക്ലാസെടുത്തു. 
ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കും വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോകള്‍ സമ്മാനിച്ചു. 
എം.ടി.എ, പി.ടി.എ കമ്മിറ്റികള്‍ സമാഹരിച്ച സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ഫോട്ടോ ഫ്രൈമുകളും പ്രധാന അധ്യാപിക സ്മിത ടീച്ചര്‍ ഏറ്റുവാങ്ങി. 
അധ്യാപകന്‍ സഫീര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments