ഗാന്ധിജയന്തി ദിനാചരണം:നാടെങ്ങും ശുചീകരണ യജ്ഞം, മൊഗ്രാൽ വിഎച്ച്എസ്ഇ - എൻഎസ്എസ് വോളണ്ടിയർമാർ കടലോരം ശുചീകരിച്ചു.
മൊഗ്രാൽ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-മത് ജന്മദിനം ഒക്ടോബർ 2 മുതൽ ഗാന്ധിജയന്തി ദിനാചരണമായി കൊണ്ടാടപ്പെടുന്നു. ജില്ലയിൽ ശുചീകരണ യജ്ഞമാണ് മഹാത്മജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്നത്.
മൊഗ്രാൽ ഗാർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ മൊഗ്രാൽ കടലോരം പ്ലാസ്റ്റിക് നിർമ്മാർജ്ജനവും, ശുചീകരണ പ്രവർത്തനങ്ങളും നടത്തി.ശുചീകരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും പങ്കാളികളായി.
ശുചീകരണ യജ്ഞം വാർഡ് മെമ്പർ ജമീലാ- ഹസ്സൻ ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട് സുമയ്യ,വൈസ് പ്രസിഡണ്ട് ഹസീന,നസ്രിയാ- ഹാലിദ്,അധ്യാപകരായ കൃപ,രാധിക,രമ്യ, ഷൈബു,പ്രപജ്ഞ കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് മൊഗ്രാൽ സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ മൊഗ്രാൽ കടലോരം ശുദ്ധീകരിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments