Breaking News

*അവുക്കാക്കയുടെ ഈണങ്ങൾ സംഗീത ലോകത്ത് എന്നും മുഴങ്ങും*: കെ.എം.കെ.എ മൊഗ്രാൽ ചാപ്റ്റർ

കുമ്പള : സംഗീതലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ പ്രമുഖ സംഗീത സംവിധായകനായിരുന്നു ഈയിടെ വിട പറഞ്ഞ  കോഴിക്കോട് അബൂബക്കർ എന്നും മാപ്പിളപ്പാട്ടിന് ജനകീയമായ പുതിയ ശബ്ദവും സംഗീതഭാവവും നൽകുന്നതിൽ അവുക്കാക്ക വഹിച്ച പങ്ക്  നിർണായകമായിരുന്നുവെന്നും കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ, കുമ്പള സെലക്ട് പാലസിൽ സംഘടിപ്പിച്ച 'കോഴിക്കോട് അബൂബക്കർ' അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഗായകൻ, സംഗീതസംവിധായകൻ, തബലിസ്റ്റ് എന്നീ നിലകളിൽ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി അനശ്വര ഗാനങ്ങൾക്ക് ഈണം പകർന്നു. തലമുറകളെ ആകർഷിച്ച അദ്ദേഹത്തിന്റെ ഈണങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ എന്നും  നിലനിൽക്കുമെന്നും അനുസ്മരണ യോഗം വിലയിരുത്തി.
അവുക്കാക്കയുടെ ഗാനങ്ങൾ ആലപിച്ചും അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ ഓർമകൾ പങ്കുവെച്ചും ചടങ്ങിനെത്തിയവർ പരിപാടിയെ ധന്യമാക്കി.

കെ എം കെ എ മൊഗ്രാൽ ചാപ്റ്റർ പ്രസിഡണ്ട് എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി അബ്ദുല്ല പടന്ന ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ സെഡ്. എ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതം പറഞ്ഞു. 
ജില്ലാ സീനിയർ വൈ.പ്രസി.യൂസഫ് കട്ടത്തടുക്ക, അഹമ്മദലി കുമ്പള, യൂനസ് എ പി,എ.എം സിദ്ദീഖ് റഹ്മാൻ, അബ്ദുല്ലത്തീഫ് JHL പ്രസംഗിച്ചു.
ഖാലിദ് മൊഗ്രാൽ, ഇസ്മയിൽ മൂസ,  എം.എ ഖാദർ ദുബൈ, താജുദ്ദീൻ, നൂഹ് കെ. കെ, നൗഷാദ് മലബാർ, ജലാൽ ടി.എ, മിദ്‌ലാജ് നാങ്കി, കലാം ബി.കെ,ഫൈസ് ടി.എം ഗാനമാലപിച്ചു.

മുഹമ്മദ് അബ്കോ, ഹമീദ് പെർവാഡ്, മുഹമ്മദ്‌ സ്മാർട്ട്‌, അഷറഫ് പെർവാഡ്,  മുഹമ്മദ് കുഞ്ഞി ടൈൽസ്, റിയാസ് മൊഗ്രാൽ, അബ്ദുള്ള കുഞ്ഞി നടുപ്പളം, മനാഫ് എൽ ടി, പി.വി അൻവർ, ഖലീൽ എം, ലത്തീഫ് കോട്ട, കെ മുഹമ്മദ്  TVS, അബ്ബാസ് നടുപ്പളം, അഷ്റഫ് സ്കൈലർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments