Breaking News

*കാസർഗോഡ് സാമൂഹ്യ ശാസ്ത്ര പ്രവൃത്തി - പരിചയ മേള സമാപിച്ചു*

പൊവ്വൽ : ജി യു പി എസ് മുളിയാർ മാപ്പിളയിൽ നടന്ന കാസർഗോഡ് സബ്ജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളക്ക് വർണാഭമായ സമാപനം.വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രവൃത്തി പരിചമേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും മത്സരിച്ച് തങ്ങളുടേതായകഴിവുകൾ തെളിയിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്രീയമായ അഭിരുചിയും സർഗാ ത്മകമായ കഴിവുകളും പ്രകടിപ്പിക്കുന്ന വ്യത്യസ്ത പ്രദർശ നങ്ങൾ ഈ മേളയുടെ ഭാഗമായി നടന്നു.കുട്ടികളിൽ ശാസ്ത്രീയ അവബോധവും അന്വേഷണത്വരയും വളർത്താൻ ഇത്തരം മേളകൾ സഹായകരമാണെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സംഘാടക സമിതിയുടെ നേത്യത്വത്തിൽ നടന്ന ഈ മേള കുട്ടികൾക്കും അധ്യാപകർക്കും വ്യത്യസ്തമായ ഒരു അനുഭവമായി മാറി. മേള കാസർഗോഡ് MLA കല്ലട്ട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു . മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .സ്വാഗത സംഘം കൺവീനർ ലസിത ടീച്ചർ സ്വാഗതം പറഞ്ഞു.മുഖ്യ അതിഥി ആയിട്ട് കെ നീലകണ്ഠൻ MLA,കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി,ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, മധൂർ പഞ്ചായത്ത് പ്രസിഡന്റ് സുജിനാനി എസ് ശാൻഭോഗ് സി കെ പുഷ്പകുമാരി വൈസ് പ്രസിഡന്റ് മുളിയാർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ആയ ഹനീഫ പൈക്ക,നഫീസ മുഹമ്മദ് കുഞ്ഞി എന്നിവരും മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പൊവ്വൽ ജമാത്ത് പ്രസിഡന്റ് എ ബി ഷാഫി,കാസർഗോഡ് എ ഇ ഒ ശശിധര, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി എം അബൂബക്കർ,എം മാധവൻ,ശശി കുമാർ ,ബഡുവൻ കുഞ്ഞി ചാൽകര,സി കെ മുനീർ,പി ടി എ പ്രസിഡന്റ് ഖാദർ നെല്ലിക്കാട് എന്നിവർ ആശംസ അറിയിച്ചു.സമാപന സമ്മേളനം സ്വാഗത സംഘം ചെയർമാൻ കെബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ ഉദ്ഘാടനം ചെയ്തു . ചാമ്പ്യൻമാർ ആയ വിദ്യാർത്ഥികൾക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ ട്രോഫി വിതരണം ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments