Breaking News

*വീണ്ടും യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ: യു.എസിൽ ട്രംപിന്റെ രഹസ്യയോഗം, യൂറോപ്പും ഉന്നംവയ്ക്കുമെന്ന് ഇറാൻ*

നയതന്ത്ര ചർച്ചകൾ സ്തംഭിച്ചതോടെ, വീണ്ടും ബോംബാക്രമണങ്ങൾ നടത്തി ഇറാനെ സമ്മർദ്ദത്തിലാക്കാൻ യു.എസ് നീക്കം. ഫ്ലൈ ദുബായ് ആക്രമണത്തിൽ ഇറാന് പങ്കുണ്ടെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്നു. മേരിലാൻഡിലെ പ്രസിഡൻഷ്യൽ വസതിയായ ക്യാമ്പ് ഡേവിഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ് തുടങ്ങി ഉദ്യോഗസ്ഥർ പങ്കെടുത്തു.പശ്ചിമേഷ്യയിലെ സൈനിക സന്നാഹം കൂട്ടാൻ യു.എസ് തീരുമാനിച്ചതിനു പിന്നാലെയാണ് യോഗം. അതേസമയം, ആക്രമണങ്ങൾ ഉടൻ ഉണ്ടാകില്ലെന്നും നവംബർ മൂന്നിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമാകാമെന്നും സൂചനയുണ്ട്.യു.എസ് ആക്രമണം മുന്നിൽക്കണ്ട് ഇറാൻ ജാഗ്രത ശക്തമാക്കി. ഇതുവരെ പുറത്തെടുത്തിട്ടില്ലാത്ത ആയുധങ്ങൾ പ്രയോഗിക്കുമെന്നാണ് ഇറാന്റെ നിലപാട്. യൂറോപ്പിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ബൾഗേറിയ, സൈപ്രസ് എന്നിവിടങ്ങളിലെ യു.എസ് ബേസുകൾ ഇറാൻ ഉന്നംവയ്ക്കുന്നുണ്ട്.

സൈനിക ബലം കൂട്ടി യു.എസ്


 സൗദി അറേബ്യയിലും ഖത്തറിലും രണ്ട് അധിക പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യു.എസ് വിന്യസിച്ചു. വ്യോമാക്രമണങ്ങളെ ചെറുക്കാൻ വിന്യസിച്ച ഇവ യു.എസ് സൈന്യം കൈകാര്യം ചെയ്യും

 10,000 ത്തോളം സൈനികരുമായി യു.എസ്.എസ് തിയഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിയുടെ നേതൃത്വത്തിലെ കപ്പൽപ്പട നവംബർ അവസാനം മിഡിൽ ഈസ്റ്റിൽ എത്തും. സെപ്തംബർ 27ന് സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ട റൂസ്‌വെൽറ്റും എത്തുന്നതോടെ പശ്ചിമേഷ്യയിലുള്ള യു.എസ് വിമാനവാഹിനികളുടെ എണ്ണം 3 ആകും# നിലവിൽ
പശ്ചിമേഷ്യയിലെ യു.എസ് സൈനികർ - 50,000+
(ഗൾഫ് രാജ്യങ്ങളിലെ യു.എസ് ബേസുകളിലും കപ്പലുകളിലുമായി
ഇന്ത്യൻ നാവികരെ രക്ഷിച്ചു

വ്യാഴാഴ്ച രാത്രി ഹോർമുസിൽ ഇറാൻ ആക്രമണം നേരിട്ട കുവൈറ്റിന്റെ 'കസിമ 3' എണ്ണ ടാങ്കറിൽ നിന്ന് 5 ഇന്ത്യൻ നാവികരെ ഒമാൻ രക്ഷിച്ചു. മറ്റൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. ആളപായമില്ല.
ഭീഷണി പിൻവലിച്ച് ട്രംപ്

യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള യു.എസിന്റെ ഡീസൽ കയറ്റുമതി നിറുത്തിവയ്ക്കുമെന്ന ഭീഷണി പിൻവലിച്ച് ട്രംപ്. നാല് മാസത്തിനുള്ളിൽ 10 കോടി ബാരൽ ഡീസൽ, ക്രൂഡ് ഓയിൽ കരുതൽ ശേഖരം പുറത്തുവിടാൻ ജി 7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തീരുമാനിച്ചതോടെയാണിത്. യുദ്ധ പശ്ചാത്തലത്തിൽ ആഗോള ഡീസൽ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതോടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments