Breaking News

*ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ: ജനപ്രതിനിധികൾക്കുള്ള പരിശീലന ക്യാമ്പയിൻ സമാപിച്ചു*

കാസർകോട് : കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2026’ ജനപ്രതിനിധികൾക്കുള്ള പരിശീലന ക്യാമ്പയിൻ സമാപിച്ചു. കാസർകോട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ജില്ലാ കാര്യാലയ ഹാളിൽ നടന്ന സമാപന പരിപാടി ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾക്കായി നടത്തിയ പരിശീലന പരിപാടികളുടെ സമാപനമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. ഹരിദാസ് അധ്യക്ഷത വഹിച്ചു.

കുംബഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യശോധ, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ചെർക്കള എന്നിവർ ആശംസകൾ നേർന്നു.

കിലയുടെ ജില്ലാ ഫെസിലിറ്റേറ്റർ വി.കെ.രാമചന്ദ്രൻ റിസോഴ്സ് പേഴ്സൺമാരായ
കെ.ബാബു, ഷറീഫ് കൊടവഞ്ചി,
വിജയൻ മാഷ്.കെ.വി,
അബ്ദുൾ ബഷീർ.പി.കെ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments