*എംബിബിഎസ് ബിരുദം നേടിയ ഡോ. അശ്വനി കെ എ-യ്ക്ക് ആസ്ക് ആലംപാടിയുടെ സ്നേഹാദരവ്*
ആലംപാടി : തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി നാടിന്റെ അഭിമാനമായ ഡോ. അശ്വനി കെ എ-യ്ക്ക് ആസ്ക് ആലംപാടി സ്നേഹാദരവ് നൽകി ആദരിച്ചു.ആസ്ക് ക്ലബ്ബിൽ വെച്ച് നടന്ന ഹൃദ്യമായ ചടങ്ങിൽ സെക്രട്ടറി ഹാരിസ് ബിസ്മില്ല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് മുസ്തഫ ഇ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രസിഡന്റ് ഗപ്പു ആലംപാടി ഡോ. അശ്വനി കെ എ-യ്ക്ക് ഉപഹാരം കൈമാറി ആദരിച്ചു. ഡോക്ടർ ചടങ്ങിൽ നന്ദി പ്രസംഗം നടത്തി.ചടങ്ങിൽ ക്ലബ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു. നാടിന്റെ പേരുയർത്തിയ ഡോ. അശ്വനിയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും, ഭാവി ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെയെന്നും പ്രസിഡന്റ് ആശംസിച്ചു,
ഫോട്ടോ : *എംബിബിഎസ് ബിരുദം നേടിയ ഡോ. അശ്വനി കെ എ-യ്ക്ക് ആസ്ക് ആലംപാടി നൽകിയ സ്നേഹാദരവ് ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി കൈമാറുന്നു.*

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments