*യൂത്ത് ലീഗുകാരുടെ അഴിഞ്ഞാട്ടം ആസൂത്രിതം - കാസിം ഇരിക്കൂർ*
കണ്ണൂർ : മുസ്‌ലിം യൂത്ത് ലീഗുകാർ അതിക്രമിച്ചു കയറി അഴിഞ്ഞാടിയ കണ്ണൂർ ജില്ലാ സമസ്താലയം (ഇ.കെ വിഭാഗം) ആസ്ഥാനം ഐ.എൻ.എൽ നേതാക്കൾ സന്ദർശിച്ചു. വളരെ ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് സമസ്തയുടെ നേതാക്കളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു ഭീതിതമായ അന്തരീക്ഷമാണ് അവിടെ കാണാൻ കഴിഞ്ഞത്. അക്രമ സംഭവത്തെക്കുറിച്ചറിഞ്ഞ് വിവിധ നേതാക്കളും സമസ്തയുടെ പണ്ഡിതന്മാരും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മട്ടന്നൂർ, എടയന്നൂർ, പയശ്ശി ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് ലീഗുകാരാണ് എസ്.കെ.എസ്.എസ്.എഫ് കൗൺസിൽ യോഗം അലങ്കോലപ്പെടുത്താൻ വേണ്ടി എത്തിയത്. അതിൽ മട്ടന്നൂർ മുൻസിപ്പാലിറ്റി കൗൺസിലർ മുഹമ്മദ് അടക്കമുണ്ട് എന്നത് വിഷയത്തിൻ്റെ പിന്നിലെ ആസൂത്രണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ അക്രമാസക്തരാകുകയും സമസ്തയുടെ ഓഫീസിൻ്റെ ജനലുകളും മറ്റും തകർക്കുകയും ചെയ്തു. സമസ്തയുടെ നേതാക്കന്മാരുടെ വാക്കുകളിൽ തന്നെ സങ്കടവും നിരാശയും ഭയവും പ്രകടമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ഇതുവരെ സമാധാനപൂർവം നടന്ന മത സംഘടനകളുടെ പ്രവർത്തനങ്ങളെ സംഘർഷവത്ക്കരിക്കാനുള്ള നീക്കത്തിനാണ് ലീഗ് ശ്രമിക്കുന്നതെന്ന് ന്യായമായും സംശയിക്കണമെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഡി. മുനീർ, എൻ.വൈ.എൽ ജില്ലാ പ്രസിഡണ്ട് സാലിഹ് മരുതായി, തുടങ്ങിയവർ കാസിം ഇരിക്കൂറിനൊപ്പമുണ്ടായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments