*മൈത്രി പൈക്ക യുടെ സ്നേഹസ്പർശം ശ്രദ്ധേയമായി.*
പൈക്ക : മൈത്രി സാംസ്കാരിക വേദി പൈക്കയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്നേഹസ്പർശം” വയോജന സംഗമം ശ്രദ്ധേയമായി. അന്താരാഷ്ട്ര വയോജന ദിനത്തിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശത്തെ നൂറോളം മുതിർന്ന പൗരന്മാർ പങ്കെടുത്തു.
പഴയകാല ഓർമ്മകളും ജീവിതാനുഭവങ്ങളും പങ്കുവെച്ച് സൗഹൃദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സംഗമം. മറന്നുപോയ ബാല്യകാല ഓർമ്മകളും നാട്ടുവിശേഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിക്ക് വേറിട്ട ഭാവം നൽകി.
പ്രായത്തിന്റെ പരിമിതികൾ മറന്ന് മുതിർന്നവർ പാട്ടുപാടിയും നൃത്തം ചെയ്തും ആടിയും ആഘോഷിച്ചും രണ്ട് മണിക്കൂറോളം സന്തോഷത്തോടെ ചെലവഴിച്ചു. പരസ്പരം പരിചയപ്പെടാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും സംഗമം വേദിയായി.
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകൾക്കും ഇത്തരം കൂട്ടായ്മകൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് സംഘാടകർ പറഞ്ഞു. സ്നേഹവും പരിഗണനയും പങ്കുവെച്ച് മുതിർന്നവരെ സമൂഹത്തിന്റെ സജീവ ഭാഗമാക്കി നിലനിർത്തേണ്ടതിന്റെ സന്ദേശം കൂടിയാണ് “സ്നേഹസ്പർശം” പകർന്നത്.
പരിപാടി മനുഷ്യാവകാശ പ്രവർത്തകനും, ഉപ്പള
ഷെയ്ഖ് സായിദ് ഓൾഡേജ് ഹോം ഡയറക്ടറുമായ കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മൈത്രി പൈക്ക പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
കലാ പ്രവർത്തകനും അധ്യാപകരും പരിശീലകനുമായ വിജയൻ ശങ്കരമ്പാടി വീശിഷ്ടാതിഥി ആയിരുന്നു.
പഞ്ചാ. മെമ്പർ പി ശൈലജ,
റിട്ട. അദ്ധ്യാപകരായ ഗോവിന്ദൻ കാട്ടൂർ, ബി കൊറഗൻ,പൈക്കം ജമാ അത്ത് പ്രസി. പി എം മുഹമ്മദ് കുഞ്ഞി ഹാജി, മൈത്രി പൈക്ക ജന. സെക്രട്ടറി ബി കെ ബഷീർ പൈക്ക, ട്രഷറർ ഹനീഫ കരിങ്ങപ്പള്ളം, ഭാരവാഹികളായ റഹ്‌മാൻ ചാത്തപ്പാടി, ബി ഗംഗാധരൻ, ബഷീർ പാറത്തോട്, ബി ചിത്രകുമാരി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments