Breaking News

*മാസം 88,889 രൂപ; പിണറായി സർക്കാർ നൽകിയ പ്രതിഫല കണക്ക് പുറത്ത്*

സരിന് ചെലവ് 16.62 ലക്ഷം
ഒരു കാലത്ത് കോൺഗ്രസിന്റെ സൈബർ മുഖവും പിന്നീട് സി.പി.എമ്മിന്റെ സൈബർ പോരാളിയുമായി മാറിയ നേതാവാണ് പി. സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതോടെയായിരുന്നു സരിൻ കോൺഗ്രസ് വിട്ടതും സി.പി.എമ്മിന്റെ ഭാഗമായതും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി മൽസരിച്ച് പരാജയപ്പെട്ടെങ്കിലും സി.പി.എം സരിനെ കൂടെ നിർത്തി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജാന കേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ആയി നിയമിച്ചായിരുന്നു രണ്ടാം പിണറായി സർക്കാർ സരിനെ സംരക്ഷിച്ചത്.
2025 മെയ് 7നാണ് സരിന് നിയമനം നൽകിയത്. അതായത് പാലക്കാട് തിരഞ്ഞെടുപ്പ് തോൽവി കഴിഞ്ഞ് ആറ് മാസം തികയുമ്പോൾ തന്നെ സരിനെ സർക്കാർ പ്രതിഫലം കിട്ടാവുന്ന പദവിയിലെത്തിച്ചു. വിവരാവകാശ രേഖകൾ പ്രകാരം മാസം 88,889 രൂപയായിരുന്നു പ്രതിഫലം. അങ്ങിനെ മാസ ശമ്പളം മാത്രമായി ഏഴ് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊമ്പത് (7,79,929 രൂപ) സരിന് ലഭിച്ചു. വാഹന ചെലവായി 8,80,891 രൂപയും സരിന് വേണ്ടിചെലവായി. അങ്ങിനെ ആകെ പതിനാറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി എൺപത് രൂപ(16,62,280 രൂപ).
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജ് കൗൺസിൽ(K-Disc) കീഴിൽ നടപ്പിലാക്കുന്നതായിരുന്നു വിജ്ഞാന കേരളം പദ്ധതി. തൊഴിൽ അന്വേഷകർക്ക് അനുയോജ്യ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കുകയായിരുന്നു വിജ്ഞാനകേരളത്തിന്റെ ലക്ഷ്യം. പിന്നീട് 2024 സെപ്‌തംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്കായി ഉപദേഷ്ടാവിനെ നിശ്ചയിക്കാൻ തീരുമാനിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments