Breaking News

*നെസ്ലെയുടെ 'ലോ ഫാറ്റ് പാൽപ്പൊടി' സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; വിൽപ്പന നിരോധിച്ചു*

പ്രമുഖ ഭക്ഷ്യഉത്പാദകരായ നെസ്‌ലെയുടെ 'ലോ ഫാറ്റ് ഡയറി വൈറ്റ്നർ' (പാൽപ്പൊടി) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഉൽപ്പന്നത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് ഇതിന്റെ വിൽപ്പന നിർത്തിവെക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉത്തരവിട്ടു.
ന്യൂഡൽഹിയിലെ പ്രശസ്‌തമായ 'ദി ലളിത്' ഹോട്ടലിൽ നിന്ന് എഫ്എസ്എസ്എഐ നടത്തിയ പതിവ് പരിശോധനയുടെ ഭാഗമായാണ് നെസ്‌ലയുടെ ഈ 
ലോ ഫാറ്റ് പാൽപ്പൊടി സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ഔദ്യോഗിക ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഉൽപ്പന്നം 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമാവുകയായിരുന്നു.

പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ ഉൽപ്പന്നത്തിൻ്റെ ഉപയോഗം ഉടൻ നിർത്തിവെക്കാൻ ഹോട്ടൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, വിപണിയിൽ നിന്ന് ഉൽപ്പന്നത്തിന്റെ വിൽപ്പന ഉടനടി നിർത്തിവെക്കാൻ നെസ്ലെ കമ്പനിയോടും എഫ്എസ്എസ്എഐ നിർദേശിച്ചു .


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments