Breaking News

*കാര്യങ്ങള്‍ വഷളാക്കിയത് ജഡ്ജിയുടെ ധിക്കാരപരമായ വാക്കുകൾ*

ചേരാനല്ലൂർ : അപകടം ആർക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിയുടെ ധിക്കാരപരമായ വാക്കുകളാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. പറ്റിപ്പോയി, ഞങ്ങള്‍ ഒപ്പമുണ്ട്' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു എന്ന് ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു പറഞ്ഞു. പോലീസ് നീതി കാണിച്ചില്ലമരണവാർത്ത കേട്ട് പോലീസ് സ്റ്റേഷനിലെത്തിയ തങ്ങള്‍ക്ക് ഒരു പരിഗണനയും കിട്ടിയില്ലെന്ന് ബിന്ദു ആരോപിച്ചു. മൃതദേഹം ചിതയിലേക്ക് എടുക്കും മുൻപ് തന്നെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി വിടാൻ പോലീസിന് തിടുക്കമായിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേർത്താണ് ആദ്യം എഫ്ഐആർ തയ്യാറാക്കിയത്.അച്ഛന്റെ മരണവാർത്തയറിഞ്ഞ് സ്റ്റേഷനിലെത്തിയ തന്റെ മക്കള്‍ കണ്ടത് കസേരയില്‍ കാല് കയറ്റി വെച്ച്‌ ഇരിക്കുന്ന പ്രതിയെയാണ്. പ്രതിയുടെ ചിത്രം മൊബൈലില്‍ പകർത്തിയ ബന്ധുവിന്റെ ഫോണ്‍ പോലീസ് പിടിച്ചുവാങ്ങി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. അതേസമയം പ്രതിക്ക് മൊബൈലില്‍ മെസേജ് അയക്കാൻ പോലീസ് സൗകര്യം ചെയ്തു കൊടുത്തു. സംഭവം വിവാദമായതിന് ശേഷം മാത്രമാണ് പോലീസ് കരുതലോടെ പെരുമാറിയത്. എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വീട്ടിലെത്തി നീതിപൂർവ്വം നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ പ്രതീക്ഷയുണ്ടെന്നും ബിന്ദു പറഞ്ഞു. പ്രതിയുടെ അച്ഛനായ ജഡ്ജി ആ പദവിയില്‍ തുടരാൻ അർഹനല്ല, സർവീസില്‍ നിന്ന് പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി സതീശനും, പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മക്കളോട് ഫോണില്‍ സംസാരിച്ചിരുന്നു. ബിനോയ് വിശ്വമാണ് അതിന് സൗകര്യം ഒരുക്കിയതെന്നും ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാവർക്കും നന്ദിയുണ്ടെന്നും ബിന്ദു പറഞ്ഞു. ജീവിതം തട്ടുകടയില്‍ 15 വർഷമായി ചിറ്റൂരിലെ തട്ടുകടയിലേക്ക് ഭർത്താവിനൊപ്പമാണ് പോയിരുന്നത്. രണ്ട് മാസമായി കാലിന് സുഖമില്ലാത്തതിനാല്‍ കൂടെ പോകാൻ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ചിറ്റൂരിലെ തറവാട്ടില്‍ തങ്ങിയിരുന്നു. അപൂർവമായേ അദ്ദേഹം കുടുംബത്തെ പിരിഞ്ഞ് തങ്ങാറുള്ളൂ. ബി.പി കൂടുതലുള്ള ആളായിരുന്നിട്ടും ഒരു ദിവസം പോലും കട മുടക്കിയിരുന്നില്ല. വൈകിട്ട് 6 മുതല്‍ രാത്രി 12.30 വരെയാണ് കട. പുലർച്ചെ 1.30 ആകുമ്പോഴാണ് വീട്ടിലെത്തുന്നത്. 26 വർഷമായി ഇതാണ് രീതി. ഈ തട്ടുകടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും കുടുംബം പുലർത്തിയതും വീടിന്റെ 20 ലക്ഷം രൂപ വായ്പ അടയ്ക്കുന്നതും, ജീവിക്കാൻ വേറെ വഴിയില്ല. ചടങ്ങുകള്‍ കഴിഞ്ഞാല്‍ മക്കള്‍ക്കൊപ്പം കട തുറക്കുമെന്നും ബിന്ദു പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments