Breaking News

*ടോമി കല്ലാനിയെ KSEB ഡയറക്ടറാക്കിയ മന്ത്രി സണ്ണി ജോസഫിന്‍റെ നടപടിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് AICC ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി സണ്ണി ജോസഫിനെ നേരിട്ടറിയിച്ചു.നിയമനം അനുചിതമായെന്ന നിലപാട് മുഖ്യമന്ത്രി വി ഡി സതീശന്‍ നേരത്തേ സ്വീകരിച്ചിരുന്നു*.

തിരുവനന്തപുരം : കെപിസിസി ഭാരവാഹികള്‍ക്ക്  ബോര്‍ഡ് - കോര്‍പറേഷന്‍ പദവികള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം കോണ്‍ഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.അതുകൊണ്ട് തന്നെ നിയമനങ്ങള്‍ വൈകുന്നതില്‍ KPCC ഭാരവാഹികളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ഈ മാസം 12 ന് കെഎസ് ഇ ബി ഡയറക്ടറായി KPCC ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെ സണ്ണി ജോസഫ്  നിയമിച്ചത്. പദവി കാത്തിരിക്കുന്ന കെപിസിസി ഭാരവാഹികള്‍ ഇത് പരാതി ആക്കിയതോടെ  പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു.മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതാണ് ടോമി കല്ലാനിയുടെ നിയമനമെന്നും ഇത് റദ്ദാക്കണമെന്നും കേരളത്തിന്ററെ ചുമതലയുള്ള AICC ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്ഷി നിലപാടെടുത്തു.കെപിസിസി പ്രസിഡണ്ട് തന്നെ സ്വജനപക്ഷപാതം കാട്ടിയത് അംഗീകരിക്കാനാവില്ലെന്നും ദീപ ദാസ് മുന്‍ഷി സണ്ണി ജോസഫിനെ നേരിട്ട് അറിയിച്ചു.നിയമനം  അനുചിതമാണെന്ന് മുഖ്യമന്ത്രി നിലപാടെടുത്തെങ്കിലും റദ്ദാക്കണമെന്ന ദീപ  ദാസ് മുന്‍ഷിയുടെ നിലപാടിനോട് യോജിച്ചില്ല.നിയമനം റദ്ദാക്കിയാല്‍ സര്‍ക്കാരിന് ക്ഷീണമാകുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.ബോര്‍ഡ്  കോര്‍പറേഷന്‍ നിയമനങ്ങള്‍ അനിശ്ചിതമായി വൈകുന്നതില്‍ KPCC ഭാരവാഹികള്‍ക്ക്  സണ്ണി ജോസഫിനോടും മുഖ്യമന്ത്രിയോടും അതൃപ്തിയുണ്ട്. ടോമി കല്ലാനിയുടെ നിയമനം വിവാദമാക്കിയത് ഈ അതൃപ്തിയുടെ കൂടി പ്രതിഫലനമാണ്


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments