Breaking News

*കേരളത്തെ ആഗോള ഹെല്‍ത്ത് ഹബ്ബാക്കും ; മുഖ്യമന്ത്രി*

തിരുവനന്തപുരം : കേരളത്തെ പ്രമുഖ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്നും യൂറോപ്പിലുള്ള കെയർ ഗിവിങ് കോഴ്‌സുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി സിഎസ്ആർ ഫണ്ടും ഉപയോഗപ്പെടുത്തും. കേരളത്തില്‍ ആയുർവേദവും അലോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതികള്‍ നടപ്പിലാക്കണം. സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിക്കാൻ സാധിക്കുന്ന തരത്തില്‍ ഹെല്‍ത്ത് ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കണം. ഹെല്‍ത്ത് ഡെസ്റ്റിനേഷൻ എന്ന നിലയില്‍ ലോകത്ത് കേരളത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത മികച്ച സംരംഭങ്ങളാണ് സംസ്ഥാനത്ത് വരേണ്ടത്. അഞ്ച് കൊല്ലം കഴിയുമ്പോള്‍ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം എന്നതിനെക്കുറിച്ച്‌ കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments