*അയോട്ട കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വളർച്ചയുടെ ചുവടുവെപ്പ്; കുമ്പള ബ്രാഞ്ച് വിപുലീകരണ ഉൽഘാടനം നവംബർ 30 ന് *
കാസർഗോഡ് : തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം തുടരുന്ന അയോട്ട കമ്പ്യൂട്ടർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കൂടുതൽ സൗകര്യങ്ങളോടെയും വിപുലമായ പഠന സംവിധാനങ്ങളോടെയും കൂടി വളർച്ചയുടെ പാതയിലേക്ക്.വിദ്യാർത്ഥികൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ ആവശ്യമായ പ്രായോഗിക പരിജ്ഞാനവും തൊഴിൽനൈപുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അയോട്ട കുമ്പള ബ്രാഞ്ചിന്റെ വിപുലീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം 2026 നവംബർ 30 തിങ്കളാഴ്ച രാവിലെ 9:30 പ്രമുഖ മത-സാമൂഹിക നേതാവ് കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളുംസംബന്ധിക്കും.കമ്പ്യൂട്ടർ വിദ്യാഭ്യാസം, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഗ്രാഫിക്ഡിസൈനിംഗ് തുടങ്ങിയ വിവിധ തൊഴിൽ സാധ്യതയുള്ള കോഴ്സുകളിലൂടെ വിദ്യാർത്ഥികളെ തൊഴിൽസജ്ജരാക്കുകയാണ് അയോട്ടയുടെ ലക്ഷ്യം.പ്രായോഗിക പരിശീലനം, വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റർവ്യൂ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് അസിസ്റ്റൻസ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലന രീതിയാണ് സ്ഥാപനത്തിന്റെ പ്രത്യേകത.2019 മുതൽ വിദ്യാഭ്യാസ-നൈപുണ്യ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അയോട്ടയ്ക്ക് 2024 ൽ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.സ്ഥാപനത്തിന്റെ തുടർവളർച്ചയുടെയും കൂടുതൽ വിദ്യാർത്ഥികളിലേക്ക് ഗുണമേന്മയുള്ള തൊഴിൽ അധിഷ്ഠിതവിദ്യാഭ്യാസം എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ വിപുലീകരണമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ഷിഹാബുദ്ദീൻ എ.എം., ഷാനവാസ് കെ.എം., അമീൻ എ. എന്നിവർ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments