*കൊമ്പനടുക്കം നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾ വിനോദ യാത്ര ശ്രദ്ധേയമായി*
ചെമ്മനാട് : കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദിന് കീഴിലുള്ള നൂറുൽ ഹുദാ മദ്രസയിലെ വിദ്യാർത്ഥികൾക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. സദർ മുദരിസ് ഹാഫിള് മുഹമ്മദ് ജമീൽ ഹുസ്നി നദ്വിയുടെ നേതൃത്വത്തിൽ 39 വിദ്യാർത്ഥികളുമായി പുറപ്പെട്ട യാത്രയിൽ അധ്യാപകരായ ഷാഹുൽ ഹമീദ് മൗലവി, ഹസൻ അലി ഹിമമി, മുഹ്സിന , ഇഷാ മജീദ് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.യാത്രയുടെ ആദ്യഘട്ടത്തിൽ വലിയപറമ്പ് ബീച്ചിലെത്തിയ സംഘം തീരക്കാഴ്ചകൾ ആസ്വദിക്കുകയും വിവിധ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ബീച്ചിൽ വെച്ച് പ്രഭാതഭക്ഷണം കഴിച്ച ശേഷം സംഘം തൃക്കരിപ്പൂരിലുള്ള 'വീലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കിലേക്ക് തിരിച്ചു. പകൽ മുഴുവൻ വീലാൻഡിലെ വിവിധ റൈഡുകളിലും വിനോദ പരിപാടികളിലും പങ്കെടുത്ത് കുട്ടികൾ ആഹ്ലാദം പങ്കിട്ടു.പഠനത്തിരക്കുകൾക്കിടയിൽ കുട്ടികൾക്ക് വലിയൊരു ഉന്മേഷവും വേറിട്ട അനുഭവവുമായി യാത്ര ശ്രദ്ധേയമായി.
ഫോട്ടോ : കൊമ്പനടുക്കം നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾ തൃക്കരിപ്പൂർവി ലാൻഡ് സന്ദർശിച്ചപ്പോൾ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments