Breaking News

*ഹസ്രത്ത് മാലിക് ദിനാർ(റ ) ഉറൂസിന് പതാക ഉയർത്തി*

ഹസ്രത്ത് മാലിക് ദീനാർ ഉറൂസിന് പതാക ഉയർന്നുതളങ്കര: കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ ഡിസംബർ 24 മുതൽ ആരംഭിക്കുന്ന ഹസ്രത്ത് മാലിക് ദീനാർ (റ) ഉറൂസിന് തുടക്കം കുറിച്ച് മാലിക് ദീനാർ പള്ളി പരിസരത്ത്, നൂറുകണക്കിന് വിശ്വാസികളുടെ തക്ബീർ ധ്വനികളോടെ പതാക ഉയർന്നു. ഉറൂസ് കമ്മിറ്റി ചെയർമാൻ യഹ് യ തളങ്കര പതാക ഉയർത്തി. കാസർകോട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ പി.പി. ഉമർ മുസ്ല്യാർ കൊയ്യോട് പ്രാർത്ഥന നടത്തി. ഒന്നാൽ കൺവീനർ എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ.എ.എം. ബഷീർ വോളിബോൾ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന്, വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം കോളിയാട്, ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, നഗരസഭാ വൈസ്  ചെയർമാൻ കെ.എം. ഹനീഫ്, സിദ്ദീഖ് നദ് വി ചേരൂർ, അബ്ദുൽ ബാരി ഹുദവി, പി.എ. സത്താർ ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, ടി.എ. ഷാഫി, കെ.എം. ബഷീർ,  കെ.എച്ച്. അഷ്റഫ്, എൻ.കെ. അമാനുല്ല, ഹാഷിം കടവത്ത്, ടി.എസ് ബഷീർ, അഫ്സൽ ഫൈസി, ബാസിത് മൗലവി, ഇബ്രാഹിം ഹുദവി,  എം.എ.എച്ച്. മഹമൂദ് തുടങ്ങിയവർ സംബന്ധിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments