Breaking News

*കാസറഗോഡ് ബീച്ചിൽ വൻ ലഹരിവേട്ട: കിടപ്പുമുറിയിൽ ഒളിപ്പിച്ച 3.37 ഗ്രാം MDMA പിടികൂടി; യുവാവ് അറസ്റ്റിൽ*

കാസർഗോഡ് : കാസറഗോഡ് കസബ കടപ്പുറത്തിന് സമീപം നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കസബ ബീച്ച് സ്വദേശിയായ അഭിജിത്ത് പി. (26) ആണ് പോലീസിന്റെ പിടിയിലായത്. പ്രതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 3.37 ഗ്രാം MDMA പോലീസ് കണ്ടെടുത്തു.കസബ കടപ്പുറത്ത്  താമസിക്കുന്ന യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പനയ്ക്കായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. വിദ്യാനഗർ ഇൻസ്പെക്ടർ പ്രമോദിന്റെ സാന്നിധ്യത്തിൽ കാസറഗോഡ് എസ്.ഐ മനു പി.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA. കാസറഗോഡ് പോലീസ്  കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇൻസ്പെക്ടർ മെൽബിൻ ജോസിനാണ് തുടരന്വേഷണ ചുമതല.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments