*പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡോക്ടർക്ക് 47 വർഷം കഠിനതടവ്.*
ചെറുവത്തൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിലെ പ്രതിക്ക് 7 വർഷം കഠിന തടവും, 25,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ14/09/2025 തീയ്യതി ബന്ധുവായ ആശാരി പണിയെടുക്കുന്ന കുഞ്ഞികൃഷ്ണൻ, വയസ്സ് 68/25, S/o രാമൻ, മെട്ടമ്മൽ ഹൌസ്, തിമിരി ഗ്രാമം എന്നയാൾ തൻ്റെ മകന്റെ വീട്ടിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിൽ പോക്സോ ആക്ട് 10 r/w 9(m), (n) എന്നീ വകുപ്പുകൾ പ്രകാരം 7 വർഷം കഠിന തടവും, 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനുമാണ് 31/10/2026 തീയ്യതി ബഹു : ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീ സുരേഷ്. പി. എം. ശിക്ഷ വിധിച്ചത്. ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത Cr No: 658/25 കേസ്സിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിക്കെതിരെ ബഹു: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ പി വി രാമചന്ദ്രൻ ആണ്. സ്ക്രിപ്റ്റ് റൈട്ടർ അസിസ്റ്റൻ്റ് സബ്ബ് - ഇൻസ്പെക്ടർ ബിജു. പി. കെ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ. എ. ഹാജരായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments