*അധികാരത്തിന്റെ ഹുങ്ക് കയ്യിൽ വെക്കുക, ഇതിനെല്ലാം ജനങ്ങൾ വിധിയെഴുതുന്ന കാലം വരും’: സർക്കാരിനെതിരെ ആഞ്ഞടിച്ച് വളർമതി*
തിരുവനന്തപുരം : സർക്കാരിനെതിരെ തുറന്നടിച്ച് എൽപിഎസ്ടി റാങ്ക് ലിസ്റ്റ് സമരസമിതി കൺവീനർ വളർമതി. സമരം അടിച്ചമർത്താനുള്ള നിരവധി നീക്കങ്ങൾ നടക്കുന്നുവെന്നും നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്തിരിക്കുകയാണെന്നും വളർമതി പറഞ്ഞു. പൊലീസുകാർ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും അവർ പറഞ്ഞു.യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എത്രത്തോളം തളർത്താൻ ശ്രമിക്കുന്നുവോ അത്രത്തോളം ശക്തമായി സമരം തുടരുമെന്നും വളർമതി പറഞ്ഞു. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയോട് ഇങ്ങനെയാണോ പെരുമാറുന്നത്. ഇന്നലെ യാതൊരുവിധ ആരോഗ്യപ്രശ്നവും ഇല്ലായിരുന്നു. ആശുപത്രിയിൽ വെച്ച് ഫോൺ ഡോക്ടർമാർ പിടിച്ചുവെച്ചു. അധികാരത്തിന്റെ ഹുങ്ക് കയ്യിൽ വെക്കുക. ഇതിനെല്ലാം ജനങ്ങൾ വിധിയെഴുതുന്ന കാലം വരും. നീതിപൂർവമായ കാര്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.മരണം സംഭവിച്ചാലും ഇവിടെത്തന്നെ സമരം തുടരുമെന്നും വളർമതി. നാളെ യുവജനങ്ങൾ അണിനിരക്കുന്ന ശക്തമായ പ്രതിഷേധം ഉണ്ടാകും.എല്ലാ വിഭാഗം യുവജനങ്ങളും നാളെ അണിനിരക്കും. 45 ദിവസം കാര്യങ്ങൾ പഠിച്ചവർക്ക് ബോധമില്ലേ. കുട്ടികളുടെ എണ്ണം കുറവായത് കൊണ്ടാണ് അനുപാദവും കുറയ്ക്കാൻ പറയുന്നത്. കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് ഇതിനെ തഴയുന്നത്. പഠിച്ചിട്ടുണ്ടെങ്കിൽ അതിൻറെ രേഖകൾ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. 45 ദിവസം ചോദിച്ചത് സമരത്തെ തകർക്കാൻ വേണ്ടിയുള്ള സമയമാണെന്നും വളർമതി പറഞ്ഞു.എയ്ഡഡ് സ്കൂളിന് എന്തുവേണമെങ്കിലും ചെയ്തുകൊടുക്കും. നിയമനങ്ങളുടെ പങ്കാണ് ഇവർ പറ്റുന്നത്. സാധാരണക്കാരന് നീതിയില്ല. ആവശ്യപ്പെട്ട അഞ്ചു വിഷയങ്ങളും ഓർഡർ ആക്കി ഉത്തരവ് ഇറക്കുന്നത് വരെയും ഇവിടെത്തന്നെ തുടരും. നാല് ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് കള്ളം പറയുകയാണ് സർക്കാർ. അതിൻ്റെ രേഖകൾ പോലും പുറത്ത് വിട്ടിട്ടില്ലെന്നും വളർമതി തുറന്നടിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments