Breaking News

*നിയാസ് ജൗഹരിക്കെതിരെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്ത്*

പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതില്‍ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയുടെ പരാതിയും. യുവതിക്കും മുഹമ്മദ് നിയാസില്‍ നിന്ന് സമാന രീതിയില്‍ ദുരനുഭവം ഉണ്ടായതായാണ് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിച്ച സ്ഥലങ്ങളില്‍ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളില്‍ പരിചയപ്പെട്ട് ഫോണ്‍ നമ്പർ വാങ്ങി നല്ല വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് നിയാസ് ജൗഹരി അടുപ്പം സ്ഥാപിച്ചതെന്ന് കൊല്ലം സ്വദേശിയായ ഒരു യുവതി വ്യക്തമാക്കി. മാനസിക-ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച്‌ ചികിത്സയുടെ പേരില്‍ സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിയുകയും സംഭാഷണങ്ങളില്‍ ലൈംഗിക ചുവയുള്ള പരാമർശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വീഡിയോ കോളില്‍ മുഖം നോക്കി സംസാരിക്കാൻ ഇയാള്‍ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ മോശം പരാമർശങ്ങള്‍ നടത്തിയെന്നും യുവതി പറയുന്നു. സമാനമായ അനുഭവങ്ങള്‍ നേരിട്ട നിരവധി പേരുണ്ടെങ്കിലും ഭയവും മടിയും കാരണം പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നും യുവതി പറയുന്നു. റിമാൻഡില്‍ കഴിയുന്ന കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതില്‍ മുഹമ്മദ് നിയാസ് ജൗഹരി (34) ഡയറക്ടറായ ഓച്ചിറ മേമനയിലെ അല്‍ ഹബീബിയ ഇസ്‌ലാമിക് അക്കാദമി എന്ന മതപാഠശാല കഴിഞ്ഞ ദിവസം അധികൃതർ പൂട്ടി സീല്‍ ചെയ്തിരുന്നു. നാല്‍പതോളം വിദ്യാർഥികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്. പിതൃമാതാവിന്റെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ സ്ഥാപനത്തിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 16-കാരിയെ പീഡനത്തിനിരയാക്കിയത്. പുതിയ പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും കേസില്‍ സമഗ്ര അന്വേഷണമാണ് പോലീസ് നടത്തുന്നത്. സാമ്പത്തിക ഇടപാടുകള്‍, ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന രീതിയില്‍ കൂടുതല്‍ പേർ ഇരയായിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments