Breaking News

*ജില്ലാ ആശുപത്രിയിലെ വയോധികയുടെ മരണം: നീതി ഉറപ്പാക്കണം; ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം – നാഷനൽ വിമൻസ് ലീഗ് *

കാസർകോട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയോധികയായ മാധവി മരണപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്  നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീന ടീച്ചർ ആവശ്യപ്പെട്ടു.ചികിത്സ തേടി ആശുപത്രിയിലെത്തുന്ന ഓരോ മനുഷ്യനും സുരക്ഷിതമായ ചികിത്സയും മാന്യമായ പരിചരണവും ലഭിക്കേണ്ടത് അവകാശമാണ്. എന്നാൽ ചികിത്സയ്ക്കിടെയുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ മനുഷ്യജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം സംഭവങ്ങൾ അന്വേഷണങ്ങളിലോ ഔദ്യോഗിക വിശദീകരണങ്ങളിലോ ഒതുങ്ങിപ്പോകരുത്.ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ആശ്രയവുമാണ് മാധവിയുടെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്. വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബന്ധപ്പെട്ടവർക്ക് ഒഴിഞ്ഞുമാറാനാകില്ല. ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്ധ അന്വേഷണത്തിലൂടെ വ്യക്തമാക്കുകയും വീഴ്ച വരുത്തിയവർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും വേണം.മരണപ്പെട്ട മാധവിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ചികിത്സാ സുരക്ഷയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം ഹസീന ടീച്ചർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments