Breaking News

*കുമ്പളയിലെ ബസ് ജീവനക്കാരുടെ "സഹായ യാത്ര" കാരുണ്യ യാത്രയെ പോലെ പ്രശംസ നേടുന്നു.*

കുമ്പള : കുമ്പളയിലെ ബസ് ജീവനക്കാർക്കുമു ണ്ട് വിശാലമായ ഒരു മനസ്സ്. രോഗികൾക്കും, സഹപ്രവർത്തകർക്കുമൊക്കെ "കാരുണ്യ യാത്രകൾ'' നടത്തിയ സ്വകാര്യ ബസ് ജീവനക്കാർ കുമ്പളയിലെ ട്രെയിൻ യാത്രക്കാർക്കാ യുള്ള "സഹായ യാത്രയും''ഇപ്പോൾ പ്രശംസ നേടുന്നു.

 രാവിലെ മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ നിറയെ യാത്രക്കാരുമാ യിട്ടാണ് കുമ്പളയിലെത്തുന്നത്.പ്രസ്തുത ബസ്സിൽ വരുന്ന യാത്രക്കാരേറേ യും കോളേജ് വിദ്യാർത്ഥികളും, രോഗികളും, വ്യാപാരികളുമാണ്. ട്രെയിൻ യാത്രയെ ആശ്രയിക്കുന്ന ഈ യാത്രക്കാരെ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ അടിപ്പാതയിൽ കൊണ്ടിരക്കി ബസ് ജീവനക്കാർ സഹായിക്കും.ഇത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവുമാ കുന്നു.നേരെമറിച്ച് ഇവരെ ടൗണിലെ ബസ് ഷെൽട്ടറുകളിൽ ഇറക്കുകയാണെങ്കിൽ അര കിലോമീറ്ററെ ങ്കിലും നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകണം. രോഗികളാകുമ്പോൾ അതൊരു ബുദ്ധിമുട്ടുമാണ്. ട്രെയിൻ സമയം കഴിഞ്ഞാലും ഇവർക്ക് പ്രയാസമുണ്ടാകും.

 നിരാലംബരായ മനുഷ്യരെ സഹായിക്കാനും, ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സാഫണ്ട് കണ്ടെത്തുന്നതിനും പലപ്പോഴും ഇത്തരം ബസ് ജീവനക്കാർ പ്രത്യേക സർവീസുകൾ നടത്താറുണ്ട്.ഈ കാരുണ്യ പ്രവർത്തനം കേരളക്കരയിൽ ഉടനീളം ഏറെ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു.കുമ്പളയിലെ ഈ" സഹായ യാത്രയും'' പ്രസ്തുത ഗണത്തിൽ പെടുത്താവുന്നതാണ്.

 കുമ്പള ടൗണിലെ ട്രാഫിക് പരിഷ്കരണം വലിയ വിവാദമായി തുടരുന്നതിനിടയിലാണ് ബസ് ജീവനക്കാരുടെ ഈ "സഹായ യാത്ര'' എന്നത് ഏറെ ശ്രദ്ധേയമാണ്.

ഫോട്ടോ:ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ബസ് ജീവനക്കാർ കുമ്പള റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാതയിൽ യാത്രക്കാരെ ഇറക്കി സഹായിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments