*നാടിൻ്റെ വികസനത്തിൽ സിവിൽ എൻജിനിയർമാരുടെ സേവനം അതി നിർണ്ണായകം.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ എ*
നീലേശ്വരം : നാട്ടിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തിയിൽ ഇടപെടുകയും നാടിൻ വികസനം ആസ്പദമാക്കി കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നതോടൊപ്പം നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത് കൊണ്ട് നാടിൻ്റെ സമഗ്ര വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ നേരിട്ട് ഇടപെടുന്നതിനാൽ സിവിൽ എൻജിനീയർമാർ നാടിൻ്റെ സമ്പത്ത് കൂടിയാണെന്ന് ലെൻസ് ഫെഡ് 15 മത് കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.വി. വിനോദ് കുമാർ അധ്യക്ഷനായി, നീലേശ്വരം നഗരസഭ ചെയർമാൻ മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥികളായി. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സംസ്ഥാന സെൻ്റർ കമ്മിറ്റിയംഗങ്ങളായ കെ.പ്രസീജ് കുമാർ, എം. വിജയൻ, സെബാസ്റ്റ്യൻ ടി. ജെ , എം വി .അനിൽ കുമാർ, ഇ.പി. ഉണ്ണികൃഷ്ണൻ, പി രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ദിനേശൻ സംഘാനാ പ്രവർത്തന റിപ്പോർട്ടും , ജില്ലാ ട്രഷറർ മുഹമ്മദ് റാഷിദ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കളെ അനുമോദിച്ച് ഉപഹാരം നൽകി, സ്വാഗതസംഘം ചെയർമാൻ പി.കെ. വിനോദ് സ്വാഗതവും, കെ അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു.കെട്ടിട നിർമ്മാണ രംഗത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യപിക്കണമെന്നും, കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിന് സർക്കാർ കൊണ്ട് വന്ന കെ സ്മാർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments