Breaking News

*നവീകരിച്ച അൽ ഫഹീദി കോട്ട പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു!*

ദുബായ് : സമഗ്രമായ നവീകരണത്തിന് ശേഷം ദുബായിലെ ചരിത്രപ്രസിദ്ധമായ അൽ ഫഹീദി കോട്ട പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. 1787-ൽ നിർമിച്ച ഈ കോട്ട ദുബായിലെ ഏറ്റവും പഴക്കമുള്ള ചരിത്ര കെട്ടിടവും ആദ്യത്തെ മ്യൂസിയവുമാണ്. നവംബർ 20-ന് ദുബായ് ഭരണാധികാരി Sheikh Mohammed bin Rashid Al Maktoum കോട്ട സന്ദർശിച്ചിരുന്നു.പുതിയ മ്യൂസിയത്തിൽ ദുബായുടെ ചരിത്രവും പഴയകാല ജീവിതരീതികളും പരിചയപ്പെടുത്തുന്ന ആറ് പ്രധാന പ്രദർശന വിഭാഗങ്ങളുണ്ട്. ചരിത്രരേഖകൾ, പുരാവസ്തുക്കൾ, പഴയ ആയുധങ്ങൾ, ഡിജിറ്റൽ ദൃശ്യങ്ങൾ എന്നിവയുൾപ്പെടെ 700-ലധികം ചരിത്രവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.കോട്ടയുടെ പ്രതിരോധ ചരിത്രം, പഴയകാലത്തെ ജീവിതം, പരമ്പരാഗത കരകൗശലങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ സന്ദർശകർക്ക് അവസരമുണ്ട്. ദുബായുടെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്ന പുതിയൊരു കേന്ദ്രം കൂടിയാണിത്..


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ 

No comments