*ജില്ല ശാസ്ത്രോത്സവം:വിവരങ്ങൾ വിരൽതുമ്പത്ത്ക്യു ആർ കോഡ് പ്രകാശനം ചെയ്തു*
നായന്മാർമൂല : നവംബർ 9,10 തീയതികളിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ല ശാസ്ത്രോത്സവം,കണ്ണൂർ,കാസർകോട് ജില്ല വി എച്ച് എസ് ഇ സ്‌കിൽ ഫെസ്റ്റ് എന്നിവയുടെ മത്സരങ്ങൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ക്യു ആർ കോഡ് പ്രകാശനം ചെയ്തു.മത്സരങ്ങളുടെ ഇനം,വേദി,ദിവസം എന്നിവയാണ് ക്യു ആർ കോഡ് വഴി ലഭ്യമാകുന്നത്.അക്കമഡേഷൻ കമ്മിറ്റി തയ്യാറാക്കിയ ക്യു ആർ കോഡിന്റെ പ്രകാശന കർമ്മം സ്കൂൾ മാനേജർ എം അബ്ദുള്ള ഹാജി നിർവഹിച്ചു.ചെയർമാൻ എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.സബ് കമ്മിറ്റി ഭാരവാഹികളായ താഹിർ ഹക്കീം, മുഹമ്മദ് റഫീഖ് നെക്കര,പ്രിൻസിപ്പാൾ അബ്ദുള്ള കുഞ്ഞി,ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ,ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് ബഷീർ,ട്രഷറർ എൻ എം അബ്ദുല്ല,എ എൽ മുഹമ്മദ് അസ്‌ലം, എ എൽ അമീൻ,കെ ജെ ബെന്നി,സജിത്ത് ബാബു,സി രഘുനാഥൻ, ഖൗസിയ, റാഷിദ് കെ എച്ച്,ഇബ്രാഹിം എസ് എ,ഖാദർ എസ്,പ്രജിത കെ,ഇർഷാദ് കെ എച്ച്,സുഹൈൽ,ദേവാനന്ദ്,ആയിഷത്ത് റംസീന സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments