Breaking News

*മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ട്രസ്റ്റ്ന് പുതിയ ഭാരവാഹികൾ*

ചെയർമാൻ : ആര്യാടൻ ഷൗക്കത്ത് എംഎൽഎ

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും വിവിധ വെല്ലുവിളികൾ നേരിടുന്ന സമകാലിക സാഹചര്യത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ ദർശനങ്ങൾക്കും നിലപാടുകൾക്കും വലിയ പ്രസക്തിയുണ്ടെന്ന് മലപ്പുറത്ത് ചേർന്ന് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ട്രസ്റ്റ് വാർഷിക ജനറൽബോഡിയോഗം വിലയിരുത്തി.എല്ലാ മതവിഭാഗങ്ങൾക്കും തുല്യ പൗരാവകാശവും അന്തസ്സും ഉറപ്പാക്കുന്ന ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.യോഗത്തിൽ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ എൺപത്തി ഒന്നാം ചരമവാർഷികം നവംബർ 23 ന് വിപുലമായ പരിപാടികളോടെ മലപ്പുറത്ത് വെച്ച് നടത്താൻ തീരുമാനിച്ചു.യോഗത്തിൽ വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു.ആര്യാടൻ ഷൗക്കത്ത് എം എൽ എ യെ ചെയർമാൻ ആയും പി കെ നൗഫൽ ബാബു വിനേ ജനറൽ സെക്രട്ടറി ആയും എം മൊയ്തു മാസ്റ്ററെ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികൾ  ഹോണററി ചെയർമാൻ: സി ഹരിദാസ് എക്സ് എംപി.രക്ഷാധികാരി: സി.ഉമ്മർ ഗുരുക്കൾ വർക്കിങ് ചെയർമാൻ: വീക്ഷണം മുഹമ്മദ് വൈസ് ചെയർമാൻമാർ: മൂസ ടി എടപ്പനാട്,പരി ഉസ്മാൻ,മൊയ്തീൻ കുട്ടി കെ സെക്രട്ടറിമാർ:എം. ജയപ്രകാശ് കെ പ്രഭാകരൻജോജോ മാത്യുഇൻ്റേണൽ ഓഡിറ്റർ: കെ എ സുന്ദരൻ ലീഗൽ അഡ്വൈസർ: അഡ്വ: സി എച്ച് ഷമീം.

 ജനറൽ സെക്രട്ടറി : പി കെ നൗഫൽ ബാബു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments