*സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം ഓർമ്മകൾക്ക് 73 മാവും തൈകൾ നട്ടുസഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർത്ഥം സംഘങ്ങൾക്ക് മുന്നിൽ 73 മാവിൻ തൈകൾ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഹോസ്ദുർഗ് ബാങ്ക് പരിസരത്ത് മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ.സോണി സെബാസ്റ്റ്യൻ നിർവഹിക്കുന്നു*
കാഞ്ഞങ്ങാട് : 73 -ാമത്അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഓർമ്മകൾ വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്നതിനും ജില്ലയിലെ 73 സഹകരണ സംഘങ്ങളുടെ അങ്കണത്തിൽ മാവിൻ തൈകൾ നട്ടു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർത്ഥം കേരളപ്പിറവി ദിനത്തിലാണ് നാല് താലൂക്കിളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങൾക്ക് മുന്നിൽമാവിൻ തൈകൾ നട്ടത്.ജില്ലാതല ഉദ്ഘാടനം ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ.സോണി സെബാസ്‌റ്റ്യൻ നിർവഹിച്ചു. നടുന്ന ഓരോ തൈകളും നാളെയുടെ പ്രതീക്ഷയുടെയും സഹകരണ ഐക്യത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രതീകമായി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിൻ്റെ വളർച്ച കേവലം കണക്കുകളിലും സ്ഥാപനങ്ങളിലും മാത്രം ഒതുങ്ങാതെ നാടിൻ്റെ സമഗ്ര പുരോഗതിക്കും പരിസ്ഥിതി സംരക്ഷണത്തിനും പുതുതലമുറയുടെ ക്ഷേമത്തിനും വഴികാട്ടുന്നതാകണം. ഇത്തരം ജനകീയ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യപ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. മണിമോഹൻ അധ്യക്ഷത വഹിച്ചു . സി . സുനിൽകുമാർ, എൻ .ആർ . ബിന്ദു , പി .വി .രാജേഷ്, പി കെ വിനോദ് കുമാർ, പ്രവീൺ തോയമ്മൽ , പി .വി . സുരേഷ് ,ശങ്കരൻ വാഴക്കോട്, സി. ഇ.ജയൻ, പി. മനോജ് കുമാർ, പി. രാജൻ നായർ തുടങ്ങിയവർ സംസാരിച്ചു .നവംബർ 14 മുതൽ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷിന്റെ സംസ്ഥാന സമാപനം 20ന് കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻ്റിൽ നടക്കും. സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർത്ഥം നിരവധി അനുബന്ധ പരിപാടികളാണ് ജില്ലയിൽ നടക്കുന്നത്. ഏഴിന് കുമ്പളയിൽ നിന്ന് തൃക്കരിപ്പൂരിലേക്ക് ബൈക്ക് റാലി നടത്തും. 13 ന് സഹകരണ പരിശീലന കോളേജ് വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കും.19-ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥയും നടക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments