*'ചലോ ദില്ലി'യിൽ വിറച്ച് തലസ്ഥാനം, 'ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും'; ജനസാഗരം സാക്ഷിയാക്കി രാഹുലിൻ്റെ പ്രഖ്യാപനം*
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാർച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ ഉറപ്പിച്ചുപറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇന്നത്തെ ഈ മഹാറാലിയിലുടെ കേന്ദ്ര സർക്കാരിന് ഇന്ത്യൻ ജനത കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു. ഇത് ഭാരതത്തിന്‍റെ ശബ്‌ദമാണ്. ജനാധിപത്യം അവസാനിപ്പിക്കാൻ അനുവദിക്കില്ല. ഇത് രാജ്യത്തെ ജനങ്ങളുടെ ആകെ ശബ്ദമാണ്. ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കില്ല. നിങ്ങൾ എത്ര ശക്തരായാലും ഇന്ത്യ അതിനെ ചെറുക്കും. എത്രയോ സംസ്ഥാനങ്ങളിൽ വോട്ട് അട്ടിമറി നടന്നു. വോട്ടർപട്ടികയിലും, ഇ വിഎമ്മിലുമൊക്കെ അട്ടിമറി നടന്നു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. വ്യാജ തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടി വരും. ഇത് വെറുമൊരു മോഷണമല്ല. അപൂർവങ്ങളിൽ അപൂർവമാണ്. എല്ലാ സ്ഥാപനങ്ങളും കൈയടക്കി. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കി. ഈ സ്ഥാപനങ്ങളൊന്നും മോദിയുടെയോ അമിത് ഷായുടെതോ അല്ല. രാജ്യത്തിന്‍റെ സമ്പത്ത് അദാനിക്കും അമ്പാനിക്കും തീറെഴുതി. അദാനിക്കും അംബാനിക്കും കോടികളുടെ ആനുകൂല്യങ്ങൾ നൽകി. വിദ്യാഭ്യാസ രംഗത്തെ ഈ സർക്കാർ തകർത്തു. അങ്ങനെ സകല മേഖലകളും തകർത്ത് തരിപ്പണമാക്കി. ഗ്യാനേഷ് കുമാറിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പും അട്ടിമറിച്ചു. മോദിയെ നിലക്ക് നിർത്താൻ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം. മോദിയും അമിത് ഷായും എവിടെയും പോകേണ്ട. നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അക്രമത്തിന്‍റെ വഴി സ്വീകരിക്കില്ല. സമാധാനത്തിന്‍റെ വഴിയിലൂടെ ഭരണഘടന സംരക്ഷിക്കും. ഞങ്ങളുടെ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാർ രാജ്യത്തോട് ചെയ്തത് വലിയ കുറ്റമാണ്. ആ കുറ്റമടക്കം എല്ലാത്തിനുമുള്ള ശിക്ഷ ലഭിക്കണം. സ്നേഹത്തിന്‍റെ വഴിയിലൂടെ നമ്മൾ ലക്ഷ്യം കാണുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്നും പ്രധാന നേതാക്കള്‍ തുറന്ന വാഹനങ്ങളിലാണ് രാം ലീലയിലേക്ക് നീങ്ങിയത്. കൊണാട്ട് പ്ലേസിലെ മിന്‍റോ റോഡ് മുതല്‍ നേതാക്കളുടെ വാഹനങ്ങള്‍ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും ഒഴുകിയെത്തി. ഇന്ത്യാ ബ്ലോക്കിന്‍റെ ഐക്യം ഊട്ടിയുറപ്പിച്ച് മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം എ ബേബി, ഡി രാജ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന-ഹിമാചല്‍ മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം പിമാർ അങ്ങനെ നേതാക്കളുടെ പടയും പ്രവർത്തകരുടെ ജനസാഗരവും തലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments