Breaking News

കൃഷിക്ക് ഭീഷണി; 35 കാട്ടുപന്നികളെ വെടി വെച്ച് കൊന്നു

 



കര്‍ഷകരുടെ ഉറക്കം കെടുത്തിയിരുന്ന മുപ്പത്തിയഞ്ച് കാട്ടുപന്നികളെക്കൂടി വെടിയുതിര്‍ത്ത് കൊന്നു. ഒറ്റപ്പാലം നഗരസഭപരിധിയിലെ വിവിധ വാര്‍ഡുകളിലെ കൃഷിയിടങ്ങളില്‍ നിന്നാണ് പ്രത്യേക ദൗത്യസംഘം പന്നികളെ വെടിയുതിര്‍ത്തത്. 

കണ്ണിയംപുറം, തെന്നടി ബസാർ, പാലപ്പുറം, കയറംപാറ, തോട്ടക്കര, ഈസ്റ്റ് ഒറ്റപ്പാലം പ്രദേശങ്ങളിലെ 11 വാർഡുകളിൽ കാർഷിക മേഖലയ്ക്കു ഭീഷണിയായ കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. പുലർച്ചെ തുടങ്ങിയ ദൗത്യം വൈകീട്ടോടെയാണ് അവസാനിച്ചത്. കർഷകരുടെ പരാതി പരിഗണിച്ചായിരുന്നു നടപടി.

നാല് ഷൂട്ടർമാർ ഉൾപ്പെടെ മുപ്പതുപേർ ദൗത്യത്തിൽ കണ്ണികളായി. പ്രത്യേക പരിശീലനം ലഭിച്ച എട്ട് വേട്ടനായ്ക്കളും ദൗത്യത്തിൽ നിർണായക സാന്നിധ്യമായി. ജഡങ്ങൾ പിന്നീട് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. ഇതിനു മുൻപ് രണ്ട് തവണ സമാനമായ രീതിയിൽ നടത്തിയ ദൗത്യത്തിൽ ഒട്ടേറെ കാട്ടുപന്നികളെ കൊന്നിരുന്നു.

No comments