Breaking News

കുടുംബശ്രീ സംരംഭകര്‍ക്കായി കോഴിയും കൂടും വിതരണം ചെയ്തു.



കാഞ്ഞങ്ങാട്
 : കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ്സില്‍ കുടുംബശ്രീ സംരംഭകര്‍ക്കായാണ് സിഇഎഫ് ലോണ്‍ വഴി 4 ശതമാനം പലിശ നിരക്കില്‍ കോഴിയും കൂടും വിതരണം ചെയ്തത്. ജില്ലാ കുടുംബശ്രീ ജില്ലാമിഷന്‍ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ 40 ഗുണഭോക്താക്കള്‍ക്ക് 20 കോഴിയും കുടും  വിതരണം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.

കൗണ്‍സിലര്‍ മോഹനന്‍ ആദ്യക്ഷനായി. ചടങ്ങില്‍ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, എഡി.എസ് ഭാരവാഹികള്‍, നഗരസഭ സെക്രട്ടറി എന്‍.മനോജ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി ഉഷ,അക്കൗണ്ടന്റ് മാരായ പി.രതിക, പി.സുധ, ജില്ലാമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.രജനി എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.സുജിനി സ്വാഗതവും സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എന്‍. വി.ദിവാകരന്‍ നന്ദിയും പറഞ്ഞു.

No comments