എസ് വൈ എസ് കാഞ്ഞങ്ങാട് മേഖലാ സമ്പൂർണ്ണ ക്യാമ്പ്
കാഞ്ഞങ്ങാട് : എസ് വൈ എസ് കാഞ്ഞങ്ങാട് മേഖലാ സമ്പൂർണ്ണ ക്യാമ്പ് കാഞ്ഞങ്ങാട് ശംസുൽ ഉലമാ ഇസ് ലാമിക് സെൻ്റർ വെച്ച് നടന്നു. യാസിർ ഹുസൈൻ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി തൊട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.ബി. കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.റഷീദ് ബെളിഞ്ചം, മുഹമ്മദ് മുസ്ല്യാർ ആദമനാട് മലപ്പുറം, എന്നിവർ ക്ലാസ്സെടുത്തു. മുബാറക്ക് ഹസൈനാർ ഹാജി, അസീസ് അഷ്റഫി പാണത്തൂർ എനിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സി.കെ.ആസിഫ് സ്വാഗതവും, മേഖല ട്രഷറർ ഇബ്രാഹിം ഹാജി ഒടയൻചാൽ നന്ദിയും പറഞ്ഞു.

No comments