കോട്ടിക്കുളം റയിൽവേ മേൽപ്പാല തറക്കല്ലിടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
-------- Forwarded message ---------F
പാലക്കുന്ന് : രണ്ട് പതിറ്റാണ്ടിൻ്റെ വിരാമമെന്ന ആശ്വാസമെന്നോണം പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണത്തിനായുള്ള തറകല്ലിടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി കോട്ടിക്കുളം റയിൽവേ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം. പി. ഉദ്ഘാടനം ചെയ്തു. റെയിൽവേ കോച്ച് ഡവലപ്പ്മെന്റ് ഓഫീസർ(മംഗ്ലൂറു) ബി. മനോജ് ആമുഖം ഭാഷണം നടത്തി സ്വാഗതമരുളി . ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഗാനാലാപനങ്ങളും നൃത്തവും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക സ്വപ്ന മനോജും സഹായിയായി കാഞ്ഞഞ്ഞാട് ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിനി ആരാധ്യ രഞ്ജിത്തും പരിപാടിയുടെ അവതാരകരായി. റയിൽവേ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാന തുറയിലെ വ്യക്തികളും വിവിധ സംഘടന പ്രവർത്തകരും അടക്കം നൂറു കണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കോട്ടിക്കുളം റയിൽവേ മേൽപ്പാല തറക്കല്ലിടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Reviewed by News Room
on
February 26, 2024
Rating: 5
Reviewed by News Room
on
February 26, 2024
Rating: 5

No comments