കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക;കേരള സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ
കാഞ്ഞങ്ങാട്:-കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, കേന്ദ്ര കുടുംബ സഹായ ഫണ്ട് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, പെൻഷൻ വിഹിതം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ധാരണയും സംഘടിപ്പിച്ചു. പരിപാടി സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ദേവി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സിന്ധു പനയാൽ, കെ വി ലക്ഷ്മി ,ടി.വി പത്മിനി, പി സാവിത്രി, പാർവതി, ശാരദ എസ് നായർ, പി ഉഷ, കെ ആർ ജയശ്രീ എന്നിവർ പങ്കെടുത്തു

No comments