പുലി വളർത്തുനായയെ പിടിച്ചു കൊണ്ട് പോയി; പേടിച്ച് ചാലിയാർ പഞ്ചായത്തുകാര്‍
മലപ്പുറം നിലമ്പൂരിൽ പുലി വളർത്തുനായയെ പിടിച്ചു കൊണ്ട് പോയി. പുലിനായയെ കൊണ്ടു പോകുന്നത് നേരിൽ കണ്ടുവെന്ന് കുടുംബം പറഞ്ഞു. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് കൊല്ലകൊമ്പിൽ ആന്‍റണിയുടെ വീട്ടിലെ വളർത്ത് നായയെയാണ് പുലി രാത്രി കടിച്ചുകൊണ്ടുപോയത്.
പന്തിരായിരം വനം മേഖലയിൽ നിന്നെത്തിയ പുലിയാണ് നായയെ കൊണ്ടുപോയതെന്ന് കുടുംബം പറഞ്ഞു. മുൻപും ആന്‍റണിയുടെ ഒരു വളർത്ത് നായയെ പുലി കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. അന്ന് നായയുടെ കരച്ചിൽ കേട്ട് കുടുംബം എത്തുബോള്‍ നായയെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന പുലിയെ കണ്ടു. ഒച്ചവച്ചതോടെ നായയെ ഉപേക്ഷിച്ച് അന്ന് പുലി രക്ഷപ്പെട്ടു, തന്‍റെ തൊഴുത്തിലെ കാളയേയും പുലി കടിച്ച് പരുക്കേൽപ്പിച്ചിരുന്നു, പുലിയെ കണ്ട കാര്യം അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചറെ അറിയിച്ചിട്ടുണ്ട്, പുലിയുള്ള വനമേഖലയാണ് പന്തീരായിരം വനമെന്നും അതിനാൽ നേരം പുലരാതെ പുറത്ത് ഇറങ്ങരുതെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്.
പുലി ഭീതിയിലായതോടെ പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിന് തോട്ടങ്ങളില്‍ പോവാനാവാത്ത സ്ഥിതിയിലാണ് ടാപ്പിങ് തൊഴിലാളികള്‍. പുലിയെ കെണിവച്ച് പിടികൂടണമെന്ന ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments