Breaking News

റഷ്യയില്‍ ജോലി വാഗ്ദാനം; ഇന്ത്യക്കാരെ ചതിച്ച് കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തു! പരാതി

 റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. റഷ്യ–യുക്രെയിന്‍ യുദ്ധമേഖലയില്‍ 12 ഇന്ത്യക്കാര്‍ കുടുങ്ങി. തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുേപരും കർണാടകയിൽ നിന്നു മൂന്നും ഗുജറാത്ത്,യുപി എന്നിവിടങ്ങളില്‍ നിന്നായി ഒരാള്‍ വീതവുമാണ് റഷ്യയില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്കെന്ന പേരില്‍ കൊണ്ടു പോയ ഇവരെ വാഗ്നര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ത്തെന്നാണുമാണ് പരാതി.

No comments