കാഞ്ഞങ്ങാട് : ഭിന്നശേഷിക്കാരെ ദൈവത്തിൻ്റെ സ്വന്തം കുട്ടികളായി കാണണമെന്ന് വ്യവസായപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ ഗോകുലം ഗോപാലൻ പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കുള്ള റോട്ടറി സ്പെഷൽ സ്കൂൾ വാർഷികവും ഹരിനമ്പ്യാർ സ്മാരക ഓഡിറ്റോറിയം സമർപണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്ക് പരമാവധി സ്നേഹം പകർന്നുകൊടുക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കാഞ്ഞങ്ങാട് റോട്ടറി പ്രസിഡൻ്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷനായി. സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
റോട്ടറി എം.ബി.എം. ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ഡോ.എം.ആർ. നമ്പ്യാർ, ലക്ഷ്മി ജയരാജ്, ജോൺപോൾ, എ.സത്യജിത്ത് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ബീനാ സുകു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റിമാരായ എം.സി ജേക്കബ്, വി.കെ.എ.കരീം, എ. അബ്ദുൾഖാദർ, കെ.ആർ. ബൽരാജ്, ട്രസ്റ്റ് സെക്രട്ടറി എൻ. സുരേഷ്, റോട്ടറി സെക്രട്ടറി എച്ച്. അക്ഷയ് കാമത്ത്, പി.ടി.എ. പ്രസിഡൻ്റ് കെ. ചിണ്ടൻ, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ബി.ഗിരീഷ് നായക്, സ്വാശ്രയ സൊസൈറ്റി പ്രസിഡൻ്റ് ഡോ. രാജശ്രീ സുരേഷ് നായർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.

No comments