ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാ കണ്‍വെന്‍ഷന്‍ നടന്നു
കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാ കണ്‍വെന്‍ഷന്‍ നടത്തി. കാഞ്ഞങ്ങാട്കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി രാമചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തയ്യല്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ പദ്ധതി നടപ്പിലാക്കുക, കുടിശ്ശിക വരുത്തിയ പെന്‍ഷന്‍ തുക ഉടന്‍ വിതരണം ചെയ്യുക, വെട്ടിക്കുറച്ച റിട്ടയര്‍മെന്റ് ആനുകൂല്യം ഉടന്‍ നല്‍കുക, ക്ഷേമനിധിയില്‍ നിന്നും ലഭിക്കുന്ന പ്രസവ ആനുകൂല്യം 15000 രൂപ ഒന്നിച്ച് അനുവദിക്കുക, പ്രസവ ആനുകൂല്യത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ള 13000 രൂപ ഉടന്‍ വിതരണം ചെയ്യുക, വാഹനങ്ങളുടെയും പൊതുജനങ്ങളുടെയും തിരക്കു മൂലം റോഡ് മുറിച്ച് കടക്കുമ്പോള്‍ നിത്യവും അപകടം നടക്കുന്ന കാഞ്ഞങ്ങാട് പട്ടണത്തില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
No comments