Breaking News

ഖാദർ കമ്മീഷൻ റിപ്പോർട്ട് പുനർ പരിശോധിക്കുക.


ഉഡുപ്പി : ഒരു സ്കൂളിൽ ഒരു സ്പെഷലിസ്റ്റ് അദ്ധ്യാപകൻ മതിയെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് എന്നും, കായിക മേഖലയക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാസർഗോഡ് യുനൈറ്റഡ് ഫിസിക്കൽ എജുക്കേഷൻ ടീച്ചേർസ് അസോസിയേഷൻ സർക്കാറിനോട് ആവിശ്യപ്പെട്ടു.

കായികാദ്ധ്യാപക സംഘടനയുടെ ജില്ലാ സമ്മേളനം ഉഡുപ്പി ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനം കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘനം ചെയ്തു യോഗത്തിൽ സംഘടനയുടെ സംസ്ഥാന ട്രഷറർ കെ.സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു.ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ. സൂര്യനാരായണ ഭട്ട്, മധുസൂദനൻ കെ, ശശികാന്ത് ജി.ആർ, ഗോപാലകൃഷ്ണ ഭട്ട് , വിശ്വനാഥ് ഭട്ട് വി, വെങ്കിട്ടരമണ ഭട്ട് ടി ,ബാബു തോമസ് ടി ,ശിവ പ്രസാദ് എസ്, തങ്കമണി കെ എന്നി കായികാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി.

പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമിനാർ എന്നിവ നടന്നു. ധനേഷ് കുമാർ എം,ഷുക്കൂർ എൻ.എം, ഡോ പ്രീതി മോൾ പി.ആർ, മുഹമ്മദ് ശഫീൽ എം.എ, കെ കിഷോർകുമാർ, സുനിൽ കുമാർ, ബാലകൃഷണ ഷെട്ടി. വി, സതീശൻ ടി, രാജൻ ആർ,അനിത എസ്, രാധ.കെ, തങ്കമണി പി.പി എന്നിവർ സംസാരിച്ചു. ജനാർദനൻ കെ നന്ദി പറഞ്ഞു.

No comments