മധൂര്‍ പഞ്ചായത്തില്‍ ക്രമക്കേടെന്ന ആരോപണവുമായി സിപിഎം;5ന് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തും.
കാസര്‍കോട് : തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. വെബ്സൈറ്റില്‍നിന്നും വോട്ടേഴ്സ് പട്ടിക ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത വകയിലാ ണ് ക്രമക്കേട് നടന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ സി.ഉദയകുമാര്‍, എം.അബ്ദുല്‍ ജലീല്‍, നസീറ പട്ള, സി.എം.ബഷീര്‍, സിപിഎം നേതാക്കളായ എം.കെ.രവീന്ദ്രന്‍, എ.രവീന്ദ്രന്‍, കെ.ജയചന്ദ്രന്‍ എന്നിവര്‍ ആരോപിച്ചു.
50,000 രൂപയില്‍ താഴെമാത്രം ചെലവ് വരുന്നിടത്താണ് 8.09 ലക്ഷം രൂപയുടെ ബില്ല് സമര്‍പ്പിച്ച് പണം തട്ടാനുള്ള നീക്കം നടന്നത്. ഇതില്‍ 6,17,350 രൂപ രണ്ടിടങ്ങളിലെ പ്രസ്സുകള്‍ക്കു കൈമാറി. പഞ്ചായത്ത് ധനകാര്യ സ്ഥിരസമിതിയില്‍ ഇക്കാര്യം അജണ്ടയായി എത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. നടക്കുന്നത് കൊടിയ അഴിമതിയാണെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 5ന് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തും

No comments