ജിഎച്ച്എസ്എസ് പെരിയയില്‍ മികവുത്സവം സംഘടിപ്പിച്ചു.
കാസർകോട് : പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മികവുത്സവം സംഘടിപ്പിച്ചു. സംസ്ഥാനതല മത്സരങ്ങളില്‍ സ്‌ക്കൂളിനെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥികളെയും, സ്‌ക്കൗട്ട് രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികളയും, യുഎസ്എസ് നേടിയ വിദ്യാര്‍ത്ഥികളയുമാണ് അനുമോദിച്ചത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ടി.രാമകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. ഡോ:സപ്ന, അബ്ദുള്‍ ലത്തീഫ്, എന്നിവര്‍ സംസാരിച്ചു. പ്രാന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.വി.വിശ്വംഭരന്‍ സ്വാഗതവും രാധാമണി ടീച്ചര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ശേഷം വാദ്യാര്‍ത്ഥികളുടെ ജൂഡോ പ്രദര്‍ശനവും നന്നു.
No comments