Breaking News

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.




ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെയും കോടോം ബേളൂര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ്ആന്റി നാര്‍കോടിക് കാമ്പേന്‍ റീ കണക്ടിംഗ് യൂത്ത് എന്ന പേരില്‍ ജില്ലാതല ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. അട്ടേങ്ങാനം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ ജഡ്ജുമായ സി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന ഓരോതലമുറ സ്വയം എക്‌സൈസുകാരാകാനുള്ള ശ്രമം നടത്തിയാല്‍ ലഹരിയെ നാട്ടില്‍ നിന്നും പൂര്‍ണ്ണമായും തുടച്ച് നീക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ് ലഹരി ബോധവ്തകരണ ക്ലാസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ ഇരകളായി മാറുന്ന വിദ്യാര്‍ത്ഥികളെയാണ് ഇന്ന് ലഹരി മാഫിയ നോട്ടമിടുന്നത്. സോഷ്യല്‍ മീഡിയകള്‍ ഹൈജാക്ക് ചെയ്യുന്ന സമൂഹത്തില്‍ അദ്യാപകരുടേയും രക്ഷിതാക്കളുടേയും നിരീക്ഷണത്തിലായിരിക്കണം വിദ്യാര്‍ത്ഥികളെന്ന് അദ്ദേഹം പറഞ്ഞു

കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ സ്വാഗതംവും പാരാലീഗല്‍ വളണ്ടിയര്‍ എം.സുകുമാരന്‍ നന്ദിയും പറഞ്ഞു.

No comments