Breaking News

ആരാധനാലയങ്ങൾ സമാധാന ഗേഹങ്ങളാണെന്നും ആരാധനകൾ കൊണ്ട് പള്ളിയെ ധന്യമാക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ

കാഞ്ഞങ്ങാട്: കൂളിയങ്കാൽ മുഹ് യദ്ദീൻ ജുമാ മസ്ജിദും നൂറുൽ ഇസ്ലാം മദ്രസ്സയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ആരാധനാലയങ്ങൾ സമാധാന ഗേഹങ്ങളാണെന്നും ആരാധനകൾ കൊണ്ട് പള്ളിയെ ധന്യമാക്കണമെന്നും ഉദ്ഘാടനത്തിനു ശേഷം നടന്ന സമ്മേളനത്തിൽ തങ്ങൾ പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ടി.പി അബ്ദുല്ല സ്വാ ഗതം പറഞ്ഞു. പള്ളി പുനർനിർമാണ കമ്മിറ്റി കൺവീനർ എം.ടി ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, ജമാ അത്ത് പ്രസിഡണ്ട് ടി.ഖാദർ ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് പ്രസംഗിച്ചു. എം.കെ അബൂബക്കർ ഹാജി, വൺ ഫോർ അബ്ദുറഹ്‌മാൻ, എ. ഹമീദ് ഹാജി, മുട്ടുന്തല മൊയ്തീൻ കുഞ്ഞി, എം. മൊയ്തു മൗലവി, വാർഡ് കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി, റഷീദ് തോയമ്മൽ, വിവിധ മഹല്ല് കമ്മിറ്റി പ്രതിനിധികളായ ഇ.കെ അബ്ദുൽ റഹ്മാൻ, സമീർ, മൊയ്തീൻ കുഞ്ഞി, മുഹമ്മദ് നൈഫ് സംബന്ധിച്ചു. എൻജിനിയർ ഷരീഫ്, മുസാഫിർ, ഷുക്കൂർ എന്നിവർക്ക് തങ്ങൾ ഉപഹാരം നൽകി. മുൻ ജമാ അത്ത് പ്രസിഡൻ്റ് കെ.അഹമ്മദ് ഹാജിയെ ജമാഅത്ത് പ്രസിഡൻ്റ് ടി അബ്ദുൽ ഖാദർ ആദരി ച്ചു. വൈസ് പ്രസിഡണ്ട് മുത്തലിബ് എം.എ.നന്ദി പറഞ്ഞു

തുടർന്ന് അസർ നിസ്കാരത്തിന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ നേതത്വം നൽകി. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതര മതസ്ഥരായ സഹോദരി സഹോദരന്മാർക്ക് പള്ളി സന്ദർശിക്കാൻ അവസരമൊരുക്കി. സന്ദർശനത്തിന് എത്തിയവർ സഹോദര്യത്തിൻ്റെ പ്രതീകമായി ലഘു ഭക്ഷണങ്ങൾ പങ്കിട്ടു.

No comments