Breaking News

കുബണൂര്‍ മാലിന്യ പ്ലാന്റില്‍ വന്‍ തീ പിടിത്തം

 

 മഞ്ചേശ്വരം : ഇച്ചിലംകോട് കുബണൂരില്‍ മാലിന്യപ്ലാന്റില്‍ വന്‍ തീ പിടിത്തം. അഗ്നിശമന സേന ഒരു പ്ലാന്റിലെ തീ രാവിലെ 4 മണിയോടെ അണച്ചു. ഉപ്പള, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍ സേ്റ്റഷനുകളിലെ അഗ്നിശമന സേനയാണ് കര്‍മ്മനിരതമായിട്ടുള്ളത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട ചെയ്തിട്ടില്ല. തീ പിടുത്തത്തെകുറിച്ച് അന്വേഷിക്കാന്‍ പൊലീസിനും, അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല.ാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗവും ചേര്‍ന്നു.

No comments