മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ പാഞ്ഞടുക്കാന്‍ സാധ്യത; ട്രീഹട്ടിന് മുകളില്‍കയറി ശ്രമിക്കും
വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടി കൂടാനുള്ള ദൗത്യം മൂന്നാം ദിവസം. ആന മണ്ണുണ്ടിക്കും ആനപ്പാറയ്ക്കുമിടയിലെന്നാണ് സൂചന. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബാവലിയില്‍ യോഗം ചേരുകയാണ്. ദൗത്യത്തിന് 18 ടീമുകള്‍ തയാറായി. 15 ടീമുകള്‍ വനംവകുപ്പില്‍ നിന്നാണ്. പൊലീസില്‍ നിന്ന് മൂന്നു ടീമുകളും ദൗത്യത്തില്‍ പങ്കെടുക്കും. ബാവലി റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുങ്കികളുടെ സാന്നിധ്യത്തിലായിരിക്കും ആനയെ മയക്കുവെടി വയ്ക്കുക. ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ പാഞ്ഞടുക്കാന്‍ സാധ്യത കൂടുതലാണ്. ട്രീഹട്ടിന് മുകളില്‍കയറി മയക്കുവെടിവയ്ക്കാനാണ് ശ്രമമെന്നും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

No comments