Breaking News

 


കണ്ണൂർ
സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ ലഹരി കേസ് പ്രതി ഹർഷാദ് പിടിയിൽ. തമിഴ്നാട് മധുരയിലെ കാരക്കുടിയിൽ നിന്നാണ് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ജനുവരി 14 നാണ് ജയിലിലെ പത്രക്കെട്ട് എടുക്കാൻ പോയ വഴി ഹർഷാദ് ജയിൽ ചാടിയത്.

ജയിൽ വകുപ്പ് ഏറെ വിമർശനങ്ങൾ കേട്ട സംഭവത്തിലാണ് ഒരു മാസത്തിന് ശേഷം പ്രതി പിടിയിലായിരിക്കുന്നത്.കോയ്യോട് സ്വദേശി ഹർഷാദിനെയാണ് മധുര കാരക്കുടിയിലെ ഒളിത്താവളത്തിൽ എത്തി കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ഹർഷാദിന് ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനി അപ്സരയും പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്.
ഹർഷാദിന് ജയിൽ ചാടാനായി ബൈക്കുമായി എത്തിയ ബന്ധു റിസ്വാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ മധുരയിൽ എത്തിച്ചത്. ഹർഷാദ് ജയിൽ ചാടിയ കേസിൽ റിസ്വാനും പ്രതിയാകും. 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഹർഷാദിന് ജയിലിലെത്തി ഒരു വർഷം പൂർത്തിയാവുന്നതിന് മുൻപ് വെൽഫയർ ഡ്യൂട്ടി നൽകിയതിൽ ജയിൽ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു

No comments