Breaking News

കരുത്തുറ്റ തലമുറതലമുറയ്ക്ക് കരുത്തുറ്റ ആരോഗ്യം ;സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പുമായി കാഞ്ഞങ്ങാട് സഹകരണ ആശുപത്രി


കാഞ്ഞങ്ങാട് :  കരുത്തുറ്റ ഭാവി തലമുറയ്ക്ക് കരുത്തുറ്റ ആരോഗ്യം എന്ന സന്ദേശം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പുമായി കാഞ്ഞങ്ങാട് സഹകരണ ആശുപത്രി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് പരിശോധന ക്യാമ്പ് നടത്തുന്നത്. ശതാബ്ദി ആഘോഷിക്കുന്ന മഡിയന്‍ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികളെയും പരിശോധിച്ചു. കുട്ടികള്‍ക്ക് ക്യാമ്പില്‍ സൗജന്യമരുന്ന് വിതരണവും നല്‍കി. ആശുപത്രി ശിശുരോഗ വിദഗ്ധന്‍ കെ.ദീപക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ ഒ.കെ.പുരുഷോത്തമന്‍, സംഘാടകസമിതി അംഗങ്ങള്‍ എം.മോഹനന്‍, പി.ശ്രീനിവാസന്‍, എ.സുനില്‍ കുമാര്‍, കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.സുധാകരന്‍ സ്വാഗതവും
സംഘാടകസമിതി ട്രഷറര്‍ സി.വി.തമ്പാന്‍ നന്ദിയും പറഞ്ഞു.

No comments