Breaking News

നാടിന്റെ സുസ്ഥിരവികസനത്തിന് സ്ത്രീ-പുരുഷ സമത്വം അനിവാര്യമെന്ന് തുറന്ന് കാട്ടി സെമിനാര്‍

 


കാസര്‍ഗോഡ് :
നാടിന്റെ സുസ്ഥിരവികസനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമെന്ന് ഉയര്‍ത്തി കാട്ടി സെമിനാര്‍. കേരള വനിതാ കമ്മീഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും സംയുക്തമായാണ് സംസ്ഥാനതല സെമിനാര്‍ നടത്തിയത്. മടിക്കൈ പഞ്ചായത്തിലെ കരാക്കോട്ട് ഫാം പത്തായപുരയില്‍ നടന്ന സംസ്ഥാന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ അദ്ധ്യക്ഷയായി. സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും വികസന പദ്ധതികളുടെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനും സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ രംഗത്ത് സ്ത്രി മുന്നേറ്റം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യവും സെമിനാറില്‍ പ്രധാന വിഷയങ്ങളായി. തൊഴില്‍ മേഖലയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് കേരള വനിതാ കമ്മീഷന്‍ ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. സെമിനാറില്‍ കുടുംബം, ലഹരി, സമൂഹം, വികസനത്തിലെ സ്ത്രീപക്ഷ നിലപാടുകള്‍, നവമാധ്യമങ്ങളും സ്ത്രീകളും, സ്ത്രീധനം, സാമൂഹ്യ വിപത്ത് എന്നീ വിഷയങ്ങളെ അധികരിച്ച് സുരേശന്‍ കാനം, എന്‍.വി.വേണുഗോപാലന്‍, പി.രവീന്ദ്രന്‍, അഡ്വ.പി.പി.ശ്യാമള ദേവി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത് കുമാര്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സൈമ, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഡി.സുബ്ബണ്ണ ആള്‍വ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് എസ്.ഭാരതി, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നാ പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലെവിനോ മോന്താരോ, മടിക്കൈ പഞ്ചായത്തംഗം ശൈലജ, ജില്ലാ ജാഗ്രതാ സമിതി കണ്‍വീനര്‍ ഷിംന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജാഗ്രത സമിതി അംഗം പി.സി.സുബൈദ സ്വാഗതം പറഞ്ഞു.

No comments