ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കേന്ദ്രം ആരംഭിക്കും ; മന്ത്രി ഡോ.ആര്‍.ബിന്ദു
കാസർകോട് : ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം നിഷ്, നിപ്മര്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പൂടംകല്ലില്‍ കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ മന്ത്രി. ഉത്തര മലബാറില്‍ മികവിന്റെ കേന്ദ്രമായ ഒരു ഭിന്നശേഷി പ്രത്യേക കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒപ്പന കളിച്ച് സ്വാഗതം പറഞ്ഞ ബഡ്‌സ് സ്‌കൂളിലെ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ബൈലോ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്ന കൂട്ടായ്മയിലേക്ക് ബഡ്‌സ് സ്‌കൂളിലെ എല്ലാ ഭിന്നശേഷി കുട്ടികളെയും മന്ത്രി സ്വാഗതം ചെയ്തു.
സംസ്ഥാനത്തുള്ള 8,00,000 ഭിന്നശേഷിക്കാര്‍ക്ക് ഇതൊരു കൈത്താങ്ങായി തീരുമെന്നും അവരുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാക്തീകരണത്തിനും ഉതകുന്ന പദ്ധതിയായിരിക്കും എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് പ്രഥമ പരിഗണ തന്നെയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത് എന്നും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ 'സഹജീവനം സ്‌നേഹ ഗ്രാമത്തില്‍' കൂടുതല്‍ പുനരധിവാസ സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയാഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഗോപി, പി.ഗീത, പി.സന്തോഷ്, വാര്‍ഡ് മെമ്പര്‍ ബി.അജിത്കുമാര്‍, പൂടംകല്ല് താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പ്രിജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി, വ്യാപാരി വ്യവസായി പ്രതിനിധി സി.ടി.ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് സതീശന്‍ അടോട്ടുകയ, എം.സി.ആര്‍.സി കള്ളാര്‍ പ്രധാന അധ്യാപിക ഡാലിയ മാത്യു, രാഷ്ട്രീയ പ്രതിനിധികളായ എം.എം.സൈമണ്‍, എ.കെ.രാജേന്ദ്രന്‍, രത്‌നാകരന്‍ നമ്പ്യാര്‍, ടോമി വാഴപ്പള്ളി, സി.ബാലകൃഷ്ണന്‍ നായര്‍, ഇബ്രാഹിം ചെമ്മനാട്, ലക്ഷ്മണഭട്ട് എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ സ്വാഗതവും കള്ളാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം നന്ദിയും പറഞ്ഞു.

No comments